Skip to main content

 

 

മോഷണം വ്യാപകമായി നടക്കുന്ന സമൂഹത്തിന്റെ ഒരു സവിശേഷത ആ സമൂഹത്തിൽ കളവ് അപരാധമായി തുടരുന്നു. അത് ആ സമൂഹത്തിന്റെ മുല്യ വ്യവസ്ഥയുടെ പ്രതിഫലനമാണ്. താനൊരു മോഷ്ടാവാണെന്ന് അറിയപ്പെടാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് മോഷ്ടാക്കൾ മോഷണം മറവിൽ ചെയ്യുന്നത്. എന്നാൽ മോഷണത്തിന്റെ സ്ഥാനത്ത് പരസ്യമായി അപഹരണം അല്ലെങ്കിൽ അപുനകരമായ സംഗതികൾ നാക്കുകയാണെങ്കിൽ ആ സമൂഹത്തിൽ നിയമവാഴ്ച ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാവും. സമാനമായ സാഹചര്യമാണ് ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി നിയമിക്കപ്പെട്ടതിലുടെ സംഭവിച്ചിരിക്കുന്നത്. പത്രപ്രവർത്തകനായ കെ.എം. ബഷീർ മരിക്കാനിടയാക്കിയ കുറ്റകൃത്യത്തിനേക്കാൾ ഗുരുതര കുറ്റകൃത്യങ്ങളിലാണ് അപകടശേഷം ശ്രീറാം വെങ്കിട്ടരാമൻ ഏർപ്പെട്ടത്. കാർ ഓടിച്ചിരുന്നത് സംബന്ധിച്ച് കളവ് പറഞ്ഞു.ഔദ്യോഗിക പദവി ഉപയോഗിച്ച് പോലീസിനെ നിയമ നടപടികൾ സ്വീകരിക്കാൻ അനുവദിച്ചില്ല. വൈദ്യ പരശോധനയ്ക്ക് ആശുപത്രിയിൽ വഴങ്ങിയില്ല. സ്വന്തം ഇഷ്ടപ്രകാരം തെളിവ് നശിപ്പിക്കാൻ വേണ്ടി സ്വകാര്യ ആശുപത്രിയിൽ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ കയറിക്കൂടി . 18 മണിക്കൂറിനു ശേഷം രക്തം പരിശോധിച്ചപ്പോൾ മദ്യത്തിന്റെ അംശമില്ല. ഇതിനെല്ലാം പുറമേ റ്റമാൻഡിലായതിനു ശേഷം ജയിലിൽ പ്രവേശിക്കാതെ ആശുപതിയിലേക്ക് പോയി. അവിടെ സുഹൃത്തുക്കളായ ഡോക്ടർമാരെക്കൊണ്ട് തനിക്ക് റിട്രോ ഗ്രേഡ് അമ്നീഷ്യാ എന്ന രോഗമാണെന്ന് കുറ്റപ്പിച്ചു.

         ഇതെല്ലാം ഈ വിധം നാക്കണമെങ്കിൽ ശ്രീറാം വെങ്കിട്ടരാവന് തനിയെ പറ്റില്ല. സംസ്ഥാന ഭരണകൂടം വളരെ ആസൂത്രിത തിരക്കഥയുണ്ടാക്കി ശ്രീറാമിനെ അതിലുടെ കടത്തിക്കൊണ്ടു പോയി. ഭരണത്തലപ്പത്തുള്ളവർക്ക് പുറമേ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉൾപ്പടെ ഒരു സംഘം ഡോക്ടർമാരും കുറ്റകൃത്യത്തിൽ പങ്കാളികളായി . കുറ്റകൃത്യത്തിൽ ഏർപ്പെട്ട വ്യക്തിയിൽ നിന്ന് ഒരിക്കലും നീതി പ്രതീക്ഷികുന്നത് ശരിയല്ല. അതിനാൽ ഇവിടെ ഗുരുതര കുറ്റകൃത്യം ചെയ്തിരിക്കുന്നത് ഭരണകൂട നേതൃത്വമാണ്.