ഭ്രാന്തിന്‍റെ വിവിധ മുഖങ്ങള്‍

Glint Staff
Wed, 17-02-2016 12:29:00 PM ;

Arnab Goswamiഭ്രാന്ത് എന്തിന്റെ പേരിലായാലും ഭ്രാന്ത് തന്നെ. അതൊരു രോഗവുമാണ്. ആ ഭ്രാന്തിന്റെ ഏറിയും കുറഞ്ഞുമുള്ള തോതാണ് ഇന്ന് മിക്ക ചാനല്‍ ചര്‍ച്ചകളിലൂടെയും പ്രകടമാകുന്നത്. അത് ദേശീയമായാലും പ്രാദേശികമായാലും. ആ ഭ്രാന്തിന്റെ മൂര്‍ധന്യമാണ് ടൈംസ് നൗവിന്റെ എഡിറ്റര്‍ അര്‍നാബ് ഗോസ്വാമിയിലൂടെ ഏതാനും ദിവസം മുന്‍പ് പ്രകടമായത്. അര്‍നാബിന്റെ എല്ലാ ദിവസത്തേയും അവതരണത്തില്‍ ഈ ഭ്രാന്ത് ലക്ഷണങ്ങള്‍ പ്രകടമാണ്. അദ്ദേഹത്തിന്റെ വാര്‍ത്താ പരിപാടിക്കാണ് കൂടുതല്‍ പ്രേക്ഷകര്‍. അതിനാല്‍ അത്രത്തോളം ഭ്രാന്തിന്റെ ലക്ഷണം കാണിക്കാത്ത വാര്‍ത്താ അവതാരകരുള്ള ചാനലുകള്‍ക്ക് വരുമാനക്കുറുവും ഉണ്ടായിരിക്കുന്നു. ഇതു വ്യക്തമാക്കുന്നത് സമൂഹത്തിനും ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ വളരെ ശക്തമായി കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ്.

        സിയാച്ചിനിലെ മഞ്ഞുപാളികള്‍ക്കടിയില്‍ മരിക്കാതെ കിടന്ന ഹനുമന്തപ്പ ദില്ലിയില്‍ മരിച്ച ദിവസം. അന്ന് വൈകുന്നേരം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിററിയിലെ ദേശവിരുദ്ധ മുദ്രാവാക്യമാണ് അര്‍നാബ് ചര്‍ച്ചയ്‌ക്കെടുത്തത്. ടൈംസ് നൗവ്വിന്റെ ക്ഷണം സ്വീകരിച്ചാണ് ജെ എന്‍ യു സ്‌റ്‌റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ ടൈംസ് നൗ സ്‌ററുഡിയോയില്‍ എത്തിയത്. ആതിധേയനായ അര്‍നണാബ് ആ യുവാവിനെ ആട്ടിയത്  അര്‍ണാബ് ശാരീരികമായിപ്പോലും പൊട്ടിത്തെറിക്കുന്ന വിധമായിരുന്നു. മനുഷ്യന്റെ പ്രാഥമിക സംസ്‌കാരം പോലും പ്രകടമാകാത്ത വിധമായിരുന്നു അര്‍ണാബ് ആ യുവാവിനോട് രാജ്യസമക്ഷം പെരുമാറിയത്. അത് പക്ഷേ അദ്ദേഹത്തിന്റെ രോഗം മൂലമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ഇത്രയും വിദ്യാസമ്പന്നനും ഒരു ചാനല്‍ എഡിറ്ററുമായ ഒരു വ്യക്തിയുടെ ദേശ സ്‌നേഹ ധാരണ ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം വെട്ടി മരിക്കുന്ന തെരുവിലെ ലക്കു കെട്ട ആള്‍ക്കാരെക്കാള്‍ ദയനീയമായിരുന്നു. തെരുവിലെ വിദ്യാഭ്യാസവും നല്ല ജീവിത സാഹചര്യവുമില്ലാത്തവരുടെ പോരായ്മകള്‍ മനസ്സിലാക്കാവുന്നതേ ഉളളു. എന്നാല്‍ ഒരു മാധ്യമത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തി ഇവ്വിധം പെരുമാറിയത് അദ്ദേഹത്തില്‍ എപ്പോഴും സജീവമായിട്ടുള്ള ബൈപ്പോളാര്‍ ഡിസീസ് അഥവാ ദ്വന്ദമുഖ രോഗം നിമിത്തമാണ്.

 രാജ്യസ്‌നേഹമെന്നു പറയുന്നത് സ്വയം സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും തുല്യമാണ്. സ്വയം ബഹുമാനിക്കുന്ന ഒരാള്‍ക്കു മാത്രമേ മറ്റൊരാളെയും ബഹുമാനിക്കാന്‍ കഴിയുകയുള്ളു. സ്വയം ബഹുമാനിക്കുന്നതിലൂടെയാണ് ഒരു വ്യക്തി ബഹുമാനത്തിന്റെ മാനം അറിയുക. അതിലൂടെയാണ് മറ്റുള്ളവരെയും ബഹുമാനക്കാന്‍ കഴിയുക.

         എന്തൊരു മിഥ്യാധാരണയാണ് ഈ മാധ്യമപ്രവര്‍ത്തകന് ദേശസ്‌നേഹത്തെക്കുറിച്ചുള്ളത്. ഹനുമന്തപ്പയെ അര്‍ണാബ് ഓര്‍ത്തപ്പോള്‍ കനയ്യ എന്തോ സംസാരിച്ചു. അതാണ് അര്‍ണാബിലെ  ബൈപ്പോളാര്‍ രോഗത്തെ ഉണര്‍ത്തിയത്. രാജ്യസ്‌നേഹമെന്നു പറയുന്നത് സ്വയം സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും തുല്യമാണ്. സ്വയം ബഹുമാനിക്കുന്ന ഒരാള്‍ക്കു മാത്രമേ മറ്റൊരാളെയും ബഹുമാനിക്കാന്‍ കഴിയുകയുള്ളു. സ്വയം ബഹുമാനിക്കുന്നതിലൂടെയാണ് ഒരു വ്യക്തി ബഹുമാനത്തിന്റെ മാനം അറിയുക. അതിലൂടെയാണ് മറ്റുള്ളവരെയും ബഹുമാനക്കാന്‍ കഴിയുക.

 

          അര്‍ബിന്റെ ധാരണ ദേശസ്‌നേഹമെന്നാല്‍ അയല്‍ രാജ്യത്തോടുള്ള വെറുപ്പും വിദ്വേഷവുമാണെന്നാണെന്നു തോന്നുന്നു.അതാണ് ഭ്രാന്തിന്റെ ലക്ഷണമായി വളരുന്നത്. കനയ്യകുമാറിനെ പാട്യാല ഹൗസ് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുണ്ടായ അക്രമത്തേക്കാള്‍ ഭീകരമായിരുന്നു അര്‍ണാബ് തന്റെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തിയ കനയ്യയോട് പെരുമാറിയത്.

           ബി.ജെ.പി സര്‍ക്കാരിനെയും ബി.ജെ.പിയെയും പ്രകോപിപ്പിക്കുകയും വിപരീതാത്മകതയുടെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് പുരോഗമന മതേതര രാഷ്ട്രീയമെന്നും ചിലര്‍ കാണുന്നു. അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും ചിലര്‍ കരുതുുന്നു.  അവരും വൈകാരികതയ്ക്ക അടിമപ്പെടുന്നതായി കാണും. ദേശ സ്‌നേഹം ഉയര്‍ത്തിക്കൊണ്ട് അക്രമാസക്തമാകുന്ന ബി.ജെ.പിയും അവരുടെ വിദ്യാര്‍ഥി സംഘടനയും അവരെ എതിര്‍ക്കുന്ന ഇടതു പക്ഷവും വൈകാരികതയുടെ വിവിധ മുഖങ്ങളാണ് വ്യക്തമാക്കുന്നത്. അതും ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ തന്നെ.

സമൂഹം ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുമ്പോള്‍ അതില്‍ നിന്നു സമൂഹത്തെ സമചിത്തതയിലേക്കു നയിക്കാന്‍ ബാധ്യസ്ഥപ്പെട്ടവരാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. ഇപ്പോള്‍ കാണുന്നത് അവര്‍ ഭ്രാന്തിന്റെ വിത്ത് വിതയ്ക്കുകയും അത് വളര്‍ത്തുകയും പിന്നീട് അവര്‍ തന്നെ കൊയ്യുകയും ചെയ്യുന്നതിന്റെ കാഴ്ചാണ്.

Tags: