Kochi
മലയാള സിനിമയിലെ നടിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ വനിതാകമ്മീഷന്‍ അന്വേഷണത്തിനത്തിന് ഉത്തരവിട്ടു.അമ്മയുടെ പ്രസിഡന്റും എം.പി യുമായ ഇന്നസെന്റ് നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു മലയാള സിനിമയിലെ നടികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.
ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ എം സി ജോസഫൈന്‍ സ്വമേധയാ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നസെന്റിന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നും, അതിനെ അപലപിക്കുന്നതായും അവര്‍ പറഞ്ഞു.