സുധീരന്റെ മദ്യനയത്തിനെതിരെ വക്കം പുരുഷോത്തമന്‍

Mon, 21-07-2014 01:43:00 PM ;
തിരുവനന്തപുരം

 

ബാറുകള്‍ പൂട്ടണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നയത്തിനെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ രംഗത്ത്‌. ബാറുകള്‍ അടച്ചിട്ടതുകോണ്ട് ആളുകള്‍ മദ്യപിക്കുന്നത് നിറുത്തില്ല അതുകൊണ്ട് തന്നെ സമ്പൂര്‍ണ മദ്യനിരോധനം പ്രയോഗികമായ കാര്യമല്ല. ആദര്‍ശപരമായ നിലപാടുകള്‍ രാഷ്ട്രീയത്തിന് ആവശ്യമാണെന്നും എന്നാല്‍ അത് പ്രയോഗികം ആണോയെന്ന് കൂടി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം ആദര്‍ശത്തിന് അയവുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ വിഷയത്തില്‍ പിടിവാശി പാടില്ലെന്നും വക്കം കൂട്ടിചേര്‍ത്തു.

 

ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിനിടയിലാണ് വക്കം പുരുഷോത്തമന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്പീക്കര്‍ സ്ഥാനം നിയോജകമണ്ഡലത്തിലെ തന്റെ വികസനപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന ജി കാര്‍ത്തികേയന്റെ അഭിപ്രായത്തെയും വക്കം തള്ളിക്കളഞ്ഞു. സ്പീ‍ക്കര്‍ സ്ഥാനത്തിരുന്നുകൊണ്ട് വികസനം നടത്താനാകുമെന്നും താനിക്ക് ഇങ്ങനെ പ്രവര്‍ത്തിച്ച് പരിചയമുണ്ടെന്നും കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുന:സംഘടനെകുറിച്ച് ആലോചിച്ചതെന്നും വക്കം പറഞ്ഞു.

Tags: