നിയമസഭാ സ്പീക്കർ ജി.കാർത്തികേയൻ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സുധീരന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കാർത്തികേയൻ ഈയിടെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
സ്പീക്കർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം സുധീരനെ കാർത്തിയേകൻ അറിയിച്ചതായാണ് സൂചന. നേരത്തെ, ഈ മാസം 17ന് നിയമസഭാ സമ്മേളനം അവസാനിച്ചതിനു ശേഷം ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കാര്‍ത്തികേയന്‍ തയ്യാറായിട്ടില്ല.
അതേസമയം, മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. പുന:സംഘടനയില്‍ കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കിയിരുന്നു.