തിരുവനന്തപുരം
കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശവുമായി കെ.പി.സി.സി സെക്രട്ടറി എം.ആര് രാംദാസിന്റെ കത്ത്. വി.എം സുധീരന് പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നും പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ സുധീരന് പ്രസംഗിച്ചിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റെന്നും പ്രചരണം നടത്തിയിടത്തെല്ലാം പാര്‍ട്ടി പിന്നോക്കം പോയെന്നും രാംദാസ് പറയുന്നു.
ബാര്‍ വിഷയത്തില്‍ സുധീരന് കടുംപിടിത്തം അവസാനിപ്പിക്കണമെന്നും കത്തിലൂടെ രാംദാസ് ആവശ്യപ്പെടുന്നു. കെ.പി.സി.സി അധ്യക്ഷനാകുന്നതിന് മുമ്പ് സുധീരന് പാര്‍ട്ടി നിലപാടുകളെ നിരവധി തവണ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ക്ക് അച്ചടക്കത്തെകുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും തുറന്ന കത്തിലൂടെ രാംദാസ് ചോദിച്ചു.