പുന്നപ്ര വയലാർ സമരനായകന്‍ പി.കെ ചന്ദ്രാനന്ദൻ അന്തരിച്ചു

Wed, 02-07-2014 04:40:00 PM ;
ആലപ്പുഴ

പുന്നപ്ര വയലാർ സമരനായകനും മുതിർന്ന സി.പി.ഐ.എം നേതാവുമായ പി.കെ.ചന്ദ്രാനന്ദൻ(89) അന്തരിച്ചു. പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ വച്ച് പി.കെ ചന്ദ്രാനന്ദൻ ഉച്ചയോടെയായിരുന്നു അന്ത്യം. ദീർഘകാലം സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരും ആയിരുന്നു പി.കെ ചന്ദ്രാനന്ദൻ.

 

1925 ആഗസ്റ്റ് 26-ന് പി.കെ കുഞ്ഞന്റെയും പാർവതിയുടെയും മകനായി ആലപ്പുഴ ജില്ലയിലെ അമ്പപ്പുഴയിലായിരുന്നു ചന്ദ്രാനന്ദന്റെ ജനനം. ആറാമത് കേരള നിയമസഭയിൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചന്ദ്രാനന്ദനാണ്. 1954 മുതല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനൊപ്പം നിന്നു. വി.കെ ഭദ്രമ്മയാണ് ഭാര്യ. ഒരു പുത്രനും രണ്ട് പുത്രിമാരുമുണ്ട്. പുന്നപ്ര വയലാര്‍ എന്നപേരില്‍ അദ്ദേഹം ഒരു കൃതി രചിച്ചിട്ടുണ്ട്.

Tags: