ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ടി.പി വധത്തില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം സംശയിച്ചു. എന്നാല്‍ കെ.സി.രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലൂടെ പാര്‍ട്ടിക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
സഹപ്രവര്‍ത്തകരെ കൊല്ലുകയെന്നത് പാര്‍ട്ടി അജണ്ടയല്ല. പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വിശദീകരിച്ചിട്ടുണ്ട്. ആര്‍.എസ്.പി മുന്നണി വിട്ട് പോയത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തിയതില്‍ തെറ്റില്ലെന്നും വി.എസ് പറഞ്ഞു. 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള സര്‍വ്വസമ്മതരെ ഇടതുപക്ഷം പരീക്ഷിച്ചിരുന്നു. അതിന് സമാനമായ രീതിയിലാണ് ഇത്തവണ സ്വതന്ത്രന്മാരെ പരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.