Skip to main content
കോഴിക്കോട്‌

INL flagലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ ഐ.എന്‍.എല്‍ പിന്‍മാറുന്നു. ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കത്തതിനെ തുടർന്നാണ് അഞ്ചു മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഐ.എൻ.എൽ തീരുമാനിച്ചത്. ഐ.എൻ.എല്ലിന്‍റെ സംസ്‌ഥാന പ്രസിഡന്റ്‌ എസ്‌.എ പുതിയവളപ്പിലിന്റെ വീട്ടിലെത്തി സി.പി.എം സംസ്‌ഥാന സമിതിയംഗം എം.വി ജയരാജന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഐ.എന്‍.എല്‍ തീരുമാനം മാറ്റാന്‍ തയ്യാറായത്.

 

 

തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഐ.എൻ.എല്ലിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇടതു മുന്നണിയില്‍ തുടരാനും ഭാവിയില്‍ ഇടതു മുന്നണി പ്രവേശനം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം നല്‍കുകയുണ്ടായി. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു ചേരുന്ന ഐ.എന്‍.എല്ലിന്റെ സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടാകും.