തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. എസ് ശര്‍മയാണ് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
കടലോരത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കടല്ക്കരയില് അല്ലാതെ പിന്നെ എവിടെപ്പോയി കുടില്‍ കെട്ടും, അവര്‍ക്ക് അനുമതി നിഷേധിക്കുന്നത് ക്രൂരതയാണ് എന്നും എസ് ശര്‍മ പറഞ്ഞു.
2010-ല്‍ ആണ് തീരദേശ നിയമത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ എന്തുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. എന്നാല്‍ നിയമം നടപ്പാക്കുന്നതിനു മുന്‍പ് വിഷയം എല്ലാവരുമായി ചര്‍ച്ച ചെയ്യുമെന്നും എതിര്‍പ്പ് അറിയിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ പിന്നാലെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.