Skip to main content
കൊച്ചി

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ പരാതി നല്‍കും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയാണ് വി.എസ്സിനെതിരെ നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ സരിത പരാതി നല്‍കുമെന്നാണ് സൂചന.

 

സരിതയും മന്ത്രിമാരുമുള്ള വീഡിയോദൃശ്യങ്ങള്‍ സംബന്ധിച്ച് ഇവര്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കേസ് കൊടുക്കുന്നത്. ഇത്തരം ദൃശ്യങ്ങളുണ്ടെങ്കില്‍ മന്ത്രിമാരെ പുറത്താക്കണമെന്ന് വി.എസ്സും, സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

 

ഇവരുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാണെന്നും ഇവര്‍ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണെന്നും കാണിച്ചാണ് പരാതി നല്‍കുന്നതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.  എറണാംകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കുക.