Skip to main content
തിരുവനന്തപുരം

സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയെന്ന പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് എസ്.ഡി.പി.ഐക്കെതിരെ പോലീസ് കേസെടുത്തു. പോലീസുകാരെ വ്യക്തിപരമായി തേജോവധം ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയെന്ന കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന വാര്‍ത്ത ഒക്ടോബര്‍ 12-ന് മാതൃഭൂമി ദിനപത്രത്തില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐ പ്രചരണം തുടങ്ങിയത്.

 

വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വാര്‍ത്ത തെറ്റായിരുന്നുവെന്ന് കാണിച്ച് മാതൃഭൂമി ഖേദപ്രകടനം നടത്തിയിരുന്നു. പിന്നീടും ഈ വാര്‍ത്ത മുന്‍നിര്‍ത്തി ചിലര്‍ പോസ്റ്റര്‍ പ്രചാരണം തുടര്‍ന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഡി.ജി.പിക്കു റിപോര്‍ട്ട് നല്‍കുകയായിരുന്നു.

 

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലായി കേസെടുത്തിട്ടുണ്ട്