Skip to main content
പത്തനംതിട്ട

കോന്നി സ്വദേശി ശ്രീധരന്‍നായര്‍ വാദിയായ സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് സരിത എസ്. നായര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍, ടെന്നി ജോപ്പന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന.

 

പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനെന്ന പേരില്‍ സരിത എസ് നായര്‍ 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ശ്രീധരന്‍ നായരുടെ പരാതി. സരിതയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യം സംബന്ധിച്ച് നേരിട്ട് കണ്ടു എന്നും ഇതിന് ശേഷമാണ് ബാക്കി പണം കൈമാറിയത് എന്നും ആയിരുന്നു ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍.

 

സോളാര്‍ തട്ടിപ്പില്‍ ഇത് വരെ 21 കേസുകളിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍വച്ച് ചോദ്യം ചെയ്തതായി അഡ്വക്കെറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചിരുന്നുചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായി സൂചനയില്ല.

Tags