സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെന്ന് പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സോളാര്‍ കേസന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു.
കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി എ.ഡി.ജി.പി ഹേമചന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലം കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമാണ്. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് മൊഴിനല്‍കിയിട്ടില്ലെന്നും ശ്രീധരന്‍നായര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അതിനിടയില്‍ സോളാര്‍ കേസിലെ പ്രതി സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് കുഴപ്പമെന്നു ഹൈക്കോടതി ചോദിച്ചു. ശ്രീധരന്‍ നായര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കുകയായിരുന്നു കോടതി.
താന്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും മൊഴി നല്‍കിയ ശേഷം പോലീസ് തന്നെ ചോദ്യം ചെയ്തതായും ശ്രീധരന്‍ നായര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.