സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പ്രതിപക്ഷം നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്.
സോളാര്‍ കേസുമായു ബന്ധപ്പെട്ട് സര്‍ക്കാരിന് ഒന്നും മറച്ചു വക്കാനില്ലെന്നും തുറന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ തന്നെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം നേരിടുന്നതിനും ഒരുക്കമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടി ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ടെന്നു ഘടകകക്ഷിനേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് താനും അന്വേഷണപരിധിയില്‍ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്.