വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കൃഷി മന്ത്രി കെ.പി മോഹനന്‍,സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ എന്നിവരെയാണ് മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചത്. മന്ത്രി അനൂപ് ജേക്കബ്ബും വകുപ്പ് ഉദ്യോഗസ്ഥരും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
ഓണക്കാലത്തെ വിലക്കയറ്റവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനാണ് മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു ചേര്‍ത്തത്. വിലക്കയറ്റം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
ഓണം അടുത്ത സാഹചര്യത്തില്‍ നീതി, നന്മ സ്റ്റോറുകള്‍ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണവും തടസ്സപ്പെട്ടു. അതേസമയം ഓണത്തിനു സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കിലോ അരി വീതം നല്‍കുമെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് അറിയിച്ചു. കൂടാതെ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ പഞ്ചായത്ത് തലത്തില്‍ 1250 മിനി ഫെയറുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലനിയന്ത്രിക്കാന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.