Skip to main content
കോട്ടയം

എം.ജി സര്‍വകലാശാല ചാന്‍സലര്‍ ഡോ: എ.വി ജോര്‍ജിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഗവര്‍ണറുടെ അനുവാദമില്ലാതെ പുതിയതായി 56 തസ്തികകള്‍ സൃഷ്ടിക്കുകയും തന്റെ ശമ്പളം പുതുക്കി നിശ്ചയിച്ചതിന്‍റെയും കാരണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് അയച്ചത്.

 

ആഗസ്റ്റ്‌ മൂന്നിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ ആണു പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. വൈസ് ചാന്‍സലറുടെ ശമ്പളവും അദ്ദേഹം പുതുക്കി നിശ്ചയിച്ചു. ഇതിനെത്തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണമാവശ്യപ്പെട്ടത്.

 

നേരത്തേ ഓഫ്‌ ക്യാമ്പസുകള്‍ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വി.സിക്ക് നോട്ടീസ് നല്‍കിയിരുന്നു.