Skip to main content
തിരുവനന്തപുരം

mass contact programme of oommenchandy changedമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നു ജില്ലകളില്‍ നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പരിപാടികള്‍ മാറ്റി വച്ചത്.

 

പ്രതിപക്ഷം പ്രശ്നമുണ്ടാക്കുമെന്നതിനെത്തുടര്‍ന്നു മലപ്പുറം തിരുവനന്തപുരം ജില്ലകളിലെ പരിപാടികള്‍ നേരത്തെ മാറ്റി വച്ചിരുന്നു. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയെ പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് ഉപരോധ സമരത്തിനു ശേഷം പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.

 

വയനാട്,​ കണ്ണൂർ,​ കാസർകോട് എന്നീ ജില്ലകളിലെ ജനസമ്പർക്ക പരിപാടികളാണ് മാറ്റിവച്ചത്.

Tags