തിരുവനന്തപുരം
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും യുവജന സംഘടനകളും നടത്തിയ പ്രതിഷേധ സമരത്തിനു നേരെയുണ്ടായ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ബുധനാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സി.പി.ഐ നേതാവ് സി.ദിവാകരന് എം.എല്‍.എക്കു പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.