സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന് ജേക്കബ് രാജിവെച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജി. സരിതയുമായി നൂറിലധികം തവണ ജിക്കു ഫോണില്‍ സംസാരിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു.
പ്രത്യേകഅന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ജിക്കുമോന് ജേക്കബിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ആരോപണം ഉയര്‍ന്നതിനുശേഷവും പി.എ ആയി തുടര്‍ന്ന ജിക്കുമോന് പദവി സ്വയം ഒഴിയുന്നതായി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട ഗണ്മാന് സലീം രാജ്, ക്ലാര്‍ക്ക് ടെന്നി ജോപ്പന് എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ സലീം രാജിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.