കോഴിക്കോട്: കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് തിരുവണ്ണൂരില്‍ കോവിലകം ശ്മശാനത്തില്‍. 2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്.
തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് തെക്കേക്കെട്ട് താവഴിയില്‍ 1913 മാര്‍ച്ച് 22 നാണ് കുഞ്ഞനിയന്‍ എന്ന പി കെ എസ്. രാജ ജനിച്ചത്. മദ്രാസ് ലയോള കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് പാസ്സായ അദ്ദേഹം 1936 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫ് സര്‍വീസില്‍ ജൂനിയര്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. ചിറ്റഗോങ്, ബാരിസോണ്‍, അഹമ്മദാബാദ്, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ച ശേഷം ചെന്നൈ ടെലിഫോണ്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു.
ഗുരുവായൂരപ്പന്‍ കോളെജ്, സാമൂതിരി എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കോഴിക്കോട് തളി മഹാക്ഷേത്രം ഉള്‍പ്പെടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാല്‍പ്പതോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റിയുമായിരുന്നു സാമൂതിരി. ഗുരുവായൂര്‍ ദേവസ്വം മാനെജിങ് കമ്മിറ്റിയിലെ സ്ഥിരാംഗമാണ്.
നിലമ്പൂര്‍ കോവലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.