Sydney
സ്വവര്‍ഗവിവാഹത്തിന് ശക്തമായ പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ജനത. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് നിയമത്തില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കാനുള്ള നടപടികള്‍ക്ക് ഓസ്‌ട്രേലിയയില്‍ തുടക്കമായി.
സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 12.7 ദശലക്ഷം ജനങ്ങള്‍ പങ്കെടുത്തു. 61.6 ശതമാനം പേരും ഒരേ ലിംഗക്കാര്‍ തമ്മിലുളള വിവാഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 38.4 ശതമാനം പേരും എതിര്‍ത്തും വോട്ട് രേഖപെടുത്തി. ക്രിസ്തുമസിന് മുമ്പ് ബില്‍ പാസാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.