Skip to main content
New york

melania-trump

ഫോബ്‌സ് മാഗസീന്‍ ഇക്കൊല്ലത്തെ ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജെര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.രണ്ടാം സ്ഥാനത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രി തരേസ മേ ആണ്.എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി അമേരിക്കയുടെ പ്രഥമ വനിത പട്ടികയില്‍ ഇടംപിടിയ്ക്കാതെ പോയി. മുന്‍ വര്‍ഷങ്ങളിലെ പട്ടികകളിലെല്ലാം തന്നെ അമേരിക്കന്‍ പ്രഥമ വനിതമാര്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇക്കൊല്ലം ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപിനതായില്ല.

 

പക്ഷെ ട്രംപിന്റെ മകള്‍ ഇവാങ്ക പട്ടികയില്‍ 19 സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രമുഖ നടിയായ പ്രിയങ്ക ചോപ്ര പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കൊല്ലം 23 പേരാണ് പട്ടുകയില്‍ പുതുതായി എത്തിയിരിക്കുന്നത്.