London
മുസ്ലീം പുരുഷന്മാര്‍ക്ക് രണ്ടാം ഭാര്യയെ കണ്ടെത്താന്‍ ഉണ്ടാക്കിയിരിക്കുന്ന വെബ്സൈറ്റിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം.ഒരു ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള സെക്കന്‍ഡ്‌വൈഫ്.കോം എന്ന സൈറ്റാണ് സ്ത്രീകളെ വെറും കച്ചവട വസ്തുക്കളായി അവതരിപ്പിക്കുന്നത്.
ബ്രിട്ടണില്‍ ബഹുഭാര്യത്വം പരമാവധി ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെയാണ് രാജ്യത്തെ 25000 പേര്‍ ഈ സൈറ്റ് ഉപയോഗിക്കുന്നത്. ആസാദ് ചായ്‌വാല എന്ന ആളാണ് തനിക്ക് രാണ്ടാം ഭാര്യയെ കണ്ടെത്തുന്നതിനായി ഈ വെബ്സൈറ്റ് ആരംഭിച്ചത്. സെക്കന്‍ഡ്‌വൈഫ്.കോമിന്റെ പ്രചാരം ഞെട്ടിപ്പിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് ഇത് അടച്ചപൂട്ടണമെന്നും ലേബര്‍ പാര്‍ട്ടി പ്രതിനിധി ജെസ്സ് ഫിലിപ്പ് പറഞ്ഞു.