പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ ഏഴുവയസ്സുകാരിക്ക് ഹൃദയശസ്ത്രക്രിയക്ക് ഇന്ത്യലെത്തുവാന് വിസ അനുവദിച്ചു, വിദേശകാര്യ മന്ത്രി സുഷമസ്വരാജാണ് വിസ അനുവദിച്ചത്. വിസ നല്കിയ കാര്യം സുഷമ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. കുട്ടിക്ക് സുഖം പ്രാപിക്കാന്‍ പ്രാര്ഥിക്കുന്നെന്നും ട്വീറ്റിലുണ്ട്.
കുട്ടിയുടെ അമ്മയായ നിദാ ഷൊയേബ് ആണ് മെഡിക്കല്‍ വിസക്കായി ഇന്ത്യയെ സമീപിച്ചിരുന്നത്. തങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാനില്‍ നിന്ന് വന്നിട്ടുള്ള വിസ അപേക്ഷകള്‍ സത്യസന്ധമാണെങ്കില്‍ അനുകൂല നിലപാടെടുക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ സുഷ്മ സ്വരാജ് പറഞ്ഞിരുന്നു. ഇതിനു മുന്‍പും ഇത്തരത്തിലല്‍ മെഡിക്കല്‍ വിസ പാക്കിസ്ഥാനികള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
അമേരിക്കയില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭ സമ്മേളത്തില്‍ ഭീകരവാദത്തിന്റെ പേരില്‍ സുഷ്മ സ്വരാജും പാക്കിസ്ഥാനും തമ്മില്‍ ഏറ്റു മുട്ടിയിരുന്നു. സമ്മേളനം അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.