യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി.സുഷ്മയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഊര്‍ജസ്വലയായ വിദേശകാര്യമന്ത്രിയാണ് സുഷമയെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീസംരംഭങ്ങള്‍ ശക്തിപ്പെടുത്തന്നതിനെക്കുറിച്ചും, തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാധിനിത്യത്തെക്കുറിച്ചുമാണ് ഇവരും തമ്മില്‍ മുഖ്യമായി സംസാരിച്ചത്.
നവംബറില്‍ ഹൈദരാബാദില്‍ വച്ചു നടക്കുന്ന ആഗോള സംരഭക ഉച്ചകോടിയും ചര്‍ച്ചാ വിഷയെന്നും ട്വീറ്റ് ചെയ്തു. ഉച്ചകോടിക്കുള്ള അമേരിക്കന്‍ സംഘത്തെ ഇവാന്‍കയാണ് നയിക്കുക.
ഒരാഴ്ച നീളുന്ന അമേരിക്കന്‍ സന്ദര്‍ശനത്തില്‍ യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ 20 തോളം ചര്‍ച്ചകളില്‍ സുഷമ സ്വരാജ് പങ്കെടുക്കും. സുഷമ യുഎന്‍ പൊതുസഭയെ 23 ന് അഭിസംബോധന ചെയ്യുകയും ചെയ്യും