കല്ക്കത്തയില്‍ തീപ്പിടിത്തം; 19 മരണം

Wed, 27-02-2013 03:00:00 PM ;

fire rescue operations in kolkatha

കല്‍ക്കത്ത: അനധികൃത ആറുനില കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ച ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു. സൂര്യ സെന്‍ മാര്‍ക്കറ്റ് കോംപ്ലെക്സില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍ പെട്ടത്. ഏതാനും പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നു പശ്ചിമ ബംഗാള്‍ അഗ്നി ശമന കാര്യ മന്ത്രി ജാവേദ് ഖാന്‍ പറഞ്ഞു.

 

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണം എന്ന് സംശയിക്കുന്നു. പുലര്‍ച്ചെ 4 ന് ആരംഭിച്ച തീ ഉച്ചയോടെയാണ് നിയന്ത്രണ വിധേയമായത്.  അപകട സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,0000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ അമ്രി ആശുപത്രിയില്‍ 2011 ഡിസംബറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags: