ഡല്‍ഹി നിയമസഭയുടെ പ്രത്യേക സെഷനില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ (ഇ.വി.എം.) കൃത്രിമം നടത്തുന്നത് തത്സമയം പ്രദര്‍ശിപ്പിച്ച് ആം ആദ്മി പാര്‍ട്ടി. (എ.എ.പി).
എ.എ.പി എം.എല്‍.എയും സോഫ്റ്റ്വെയര് എഞ്ചിനീയറുമായ സൌരഭ് ഭരദ്വാജ് ആണ് ഡമ്മി ഇ.വി.എം ഹാക്ക് ചെയ്യുന്നത് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചത്. സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വോട്ടുകള്‍ ചെയ്തപ്പോള്‍ ഫലം വന്നത് ബി.ജെ.പിയ്ക്ക് അനുകൂലമായിട്ടാണ്.
എന്നാല്‍, എ.എ.പി ഉപയോഗിച്ചത് ഒരു പ്രോട്ടോടൈപ്പ് ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം അല്ലെന്നും കമ്മീഷന് പ്രസ്താവനയില്‍ പ്രതികരിച്ചു. ഇ.വി.എമ്മുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പല പാര്‍ട്ടികളും ഉയര്‍ത്തിയിരുന്നു. കമ്മീഷന് ഇതെല്ലാം തള്ളുകയും ഇത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇ.വി.എം അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. തങ്ങള്‍ ഉപയോഗിച്ച ഇ.വി.എം എവിടെ നിന്ന് ലഭിച്ചതാണെന്ന് എ.എ.പി വെളിപ്പെടുത്തിയിട്ടില്ല. നിയമനടപടികളില്‍ നിന്ന് രക്ഷ നേടാനാണ് നിയമസഭയില്‍ അവതരണം നടത്തിയതെന്ന് കരുതുന്നു.