ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന് ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ശ്രീനിവാസന് ഐ.സി.സി ബോര്‍ഡ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി നളിനി ചിദംബരമാണ് കോടതിയില്‍ കേസ് വാദിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ഉടന്‍ വാദം കേള്‍ക്കില്ലെന്നും അവധിക്കു ശേഷം പരിഗണിക്കാമെന്നും ജസ്റ്റീസ് വിക്രമജിത്ത് സെന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഈ മാസം 27-നാണ് ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. ഇതോടെ ശ്രീനിവാസന് ഐസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എല്ലാ തടസങ്ങളും നീങ്ങി. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ 13 കുറ്റാരോപിതരില്‍ ഒരാളാണ് എന്‍.ശ്രീനിവാസന്.