Skip to main content
ന്യൂഡല്‍ഹി

 

ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് 37-കാരനായ വിജയ് പണ്ഡിറ്റ് വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ദാദ്രി നഗര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള സഹോദരന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയില്‍ വെച്ചാണ് വിജയ് പണ്ഡിറ്റ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികള്‍ പണ്ഡിറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു.

 

ബി.ജെ.പിയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ വിജയ് പണ്ഡിറ്റ് നോയ്ഡയിലെ പ്രമുഖ നേതാവാണ്. വിജയ് പണ്ഡിറ്റ് കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ജി.ടി റോഡില്‍ ദാദ്രി കോട് വാലി പ്രദേശത്തുണ്ടായിരുന്ന 16 വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കി. ഇതുവഴി കടന്നുപോയ ബസ്സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി.