പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. പെയ്ഡ് ന്യൂസ് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ചെലവുകളില്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നവരെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നാണ് കോടതി അറിയിച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക ചവാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തളളിയത്.
പെയ്ഡ് ന്യൂസ് സംഭവത്തില്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് അശോക് ചവാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2009-ല്‍ അശോക് ചവാന്‍ തെരഞ്ഞെടുപ്പില്‍ ചെലവ് സമര്‍പ്പിച്ചപ്പോള്‍ പെയ്ഡ് ന്യൂസിനായി വകയിരുത്തിയ തുക ചേര്‍ത്തിരുന്നില്ല. ഇതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചവാനോട് വിശദീകരണം തേടിയിരുന്നു.