റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി ഒ. റോസഗിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വാണിജ്യ ബന്ധം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് ഇരുവരും ബുധനാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ദിമിത്രി ഒ. റോസഗിന് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഉക്രൈയിനില്‍ റഷ്യന്‍ അനുകൂലികളും ഉക്രൈന് സര്‍ക്കാരും തമ്മില്‍ മാസങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ ഉപപ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ദിമിത്രി ഒ. റോസഗിന് സന്ദര്‍ശിച്ചേക്കും.കൂടാതെ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.