നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍

Tue, 11-03-2014 11:24:00 AM ;

nokia Androidsനോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8500 രൂപയാണ് നോക്കിയ എക്‌സ് സീരിസ് സ്മാര്‍ട്ട് ഫോണിന്റെ വില. 512 എം.ബിയുടെ നോക്കിയ എക്‌സ് വരുന്നത് 4-ജി.ബിയുടെ മൈക്രോ എസ്ഡി കാര്‍ഡോടെയാണ്.

 

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഈ മൊബൈല്‍ കടുത്ത മത്സരം സൃഷ്ടിക്കുമെന്നാണ് നോക്കിയയുടെ കണക്കുകൂട്ടല്‍. 3.15 മെഗാ പിക്‌സല്‍ ക്യാമറയാണ് നോക്കിയ എക്‌സിന്റെ സവിശേഷത. ഫ്രണ്ട് ക്യാമറ ഇല്ല. നാലിഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ എക്‌സ്, നോക്കിയ എക്‌സ് പ്ലസ് ഫോണുകള്‍ക്കുള്ളത്. മൂന്ന് മെഗാ പിക്‌സല്‍ പിന്‍ക്യാമറ ഇരു ഫോണുകള്‍ക്കുമുണ്ടെങ്കിലും മുന്‍ ക്യാമറകള്‍ രണ്ട് ഫോണിനുമില്ല. അതേസമയം നോക്കിയ എക്‌സ് എല്‍ മോഡലില്‍ രണ്ടു മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുണ്ട്.

 

 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ നോക്കിയ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിന് പകരമായി യാന്‍ഡെക്‌സ് സ്‌റ്റോറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്കഴിഞ്ഞ മാസം ബാര്‍സലോണയില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സിലാണ് എക്‌സ് സീരീസ് ആദ്യമായി അവതരിപ്പിച്ചത്. ഈ ശ്രേണിയിലുള്ള എക്‌സ് പ്ലസ്, എക്‌സ് എല്‍ എന്നിവ രണ്ടു മാസത്തിനുള്ളില്‍ വിപണിയിലെത്തും.

 

ലോക വിപണികളില്‍ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യയിലേത്. 2013-ല്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത് 44 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് നോക്കിയ വില കുറഞ്ഞ് സ്മാര്‍ട്ട് ഫോണുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Tags: