പ്രകൃതിവാതക വിലവര്‍ധന: ആം ആദ്മി സര്‍ക്കാറിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

Sat, 15-02-2014 02:35:00 PM ;
ന്യൂഡല്‍ഹി

mukhesh ambaniപ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കുമെതിരെ ആം ആദ്മി സര്‍ക്കാരെടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.

 

പ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, മുന്‍ മന്ത്രി മുരളി ദേവ്‌റ, ഹൈഡ്രോ കാര്‍ബണ്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ സിബല്‍ എന്നിവര്‍ക്കെതിരെയാണ് അഴിമതി വിരുദ്ധ വിഭാഗം എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

 

 
ജനലോക്പാല്‍ ബില്‍ അവതരണം പരാജയപ്പെടുത്താന്‍ കാരണം അംബാനിക്കെതിരെ കേസെടുത്തതുകൊണ്ടാണെന്ന് രാജിവെക്കുന്ന സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. 

Tags: