Skip to main content
ന്യൂഡല്‍ഹി

 lok sabhaതെലുങ്കാന ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഐക്യ ആന്ധ്ര അനുകൂലികളുടെ ബഹളത്തെ തുടര്‍ന്ന് ബില്‍ അവതരണത്തിനു പിന്നാലെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.


തെലുങ്കാന ബില്ല് അവതരണത്തില്‍ പ്രതിഷേധിച്ച് സഭക്ക് അകത്ത് സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എന്‍ രാജഗോപാല്‍ വാതകം സ്‌പ്രേ ചെയ്തു. മറ്റൊരു എം.പി കത്തി എടുത്തു വീശിയതിനെ തുടര്‍ന്ന് എം.പിമാര്‍ ലോകസഭയില്‍ നിന്ന് ഇറങ്ങിയോടി. പാര്‍ലമെന്‍റിനു പുറത്തു സീമാന്ധ്രയില്‍ നിന്നുള്ള എം.പി എം വേണുഗോപാല്‍ റെഡ്ഢി ആത്മഹത്യക്ക് ശ്രമിച്ചു.


പല എം.പിമാര്‍ക്കും ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി. തെലങ്കാനയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബില്‍ അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷ ഒരുക്കിയിരുന്നു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും 2 മണിവരെ നിര്‍ത്തിവെച്ചു.