ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍

Wed, 04-12-2013 11:25:00 AM ;
ന്യൂഡല്‍ഹി

ആള്‍ദൈവം ആശാറാം ബാപ്പുവിന് പുറകെ മകന്‍ നാരായണ്‍ സായിയെയും ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആശാറാം ബാപ്പുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന നാരായണ്‍ സായിയെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താനായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

അറസ്റ്റിലാകുമ്പോള്‍ സിഖുകാരന്റെ വേഷത്തിലായിരുന്നു നാരായണ്‍ സായി. ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഗുജറാത്തിലെ സൂററ്റില്‍ വെച്ച് സഹോദരിമാരെ പീഡിപ്പിച്ചതായാണ് കേസ്. 1997 മുതല്‍ 2006 വരെ ബാപ്പു നിരന്തരം പീഡിപ്പിച്ചതായാണ് സഹോദരിമാരില്‍ ഒരാള്‍ നല്‍കിയ പരാതി. ഈ കേസ് അഹമ്മദാബാദ് സ്റ്റേഷനിലാണ് നിലവിലുള്ളത്. സഹോദരിമാരില്‍ ഇളയകുട്ടിയാണ് നാരായണ്‍ സായിക്കെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

Tags: