രൂപ വീണ്ടും താഴേക്ക്

Mon, 23-09-2013 03:41:00 PM ;
മുംബൈ

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും താഴോട്ട്. രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞു. 62.60 രൂപയാണ് ഒരു ഡോളറിന്റെ തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. ആഭ്യന്തര വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

രൂപയുടെ മൂല്യം കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നെങ്കിലും വെള്ളിയാഴ്ച ഇടിയുകയായിരുന്നു. രൂപയുടെ ഇടിവ് ഓഹരി വിപണിയിലും പ്രകടമായി. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 369.80 പോയന്റ് താഴ്ന്ന് 19,893.91-ലും നിഫ്റ്റി 121.20 പോയന്റിന്റെ നഷ്ടവുമായി 5,890.90-ലുമാണ്. 

Tags: