ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ശ്രേണി നോക്കിയ അവതരിപ്പിച്ചു. ബാര്‍സിലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സിലാണ് തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നോക്കിയ പുറത്തിറക്കിയത്. മൂന്ന് മോഡലുകളാണ് നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ശ്രേണിയിലുണ്ടാകുക.
X മോഡല്‍ യൂറോപ്പിലേയും ഏഷ്യയിലേയും വിപണികളില്‍ ഉടന്‍ ലഭ്യമാകും. X+, XL മോഡലുകള്‍ ഏപ്രിലില്‍ വിപണിയിലെത്തും. മൈക്രോസോഫ്റ്റിന്റെ സൗജന്യ ക്ലൌഡ് സ്റ്റോറേജ് സേവനമായ വണ്‍ ഡ്രൈവ്, മൈക്രോസോഫ്റ്റിന്റെ തന്നെ ഇ-മെയില്‍ സേവനം ഔട്ട്ലുക്ക് എന്നിവയും ബ്ലാക്ബെറി മെസഞ്ചറും ഫോണില്‍ ഉണ്ടാകും.
ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ രംഗത്തെ മുടിചൂടാമന്നരായിരുന്ന നോക്കിയ ചിലവ് കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വരവോടെ തിരിച്ചടി നേരിടുകയായിരുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇപ്പോള്‍ നോക്കിയയുടെ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം 11 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വില്‍ക്കപ്പെടുമെന്ന് കണക്കപ്പെടുമ്പോള് വിന്‍ഡോസ് ഫോണുകള്‍ക്ക് ഈ കണക്ക് 3.6 ലക്ഷം മാത്രമാണ്.
വിന്‍ഡോസ് ഉടമസ്ഥരായ മൈക്രോസോഫ്റ്റ് 2013 അവസാനം നോക്കിയയെ ഏറ്റെടുക്കുന്നതായി അറിയിച്ചെങ്കിലും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇറക്കാനുള്ള തീരുമാനവുമായി നോക്കിയ മുന്നോട്ട് പോകുകയായിരുന്നു. 720 കോടി ഡോളറിനാണ് മോക്രോസോഫ്റ്റ് നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് ഏറ്റെടുക്കുന്നത്. ഇതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
നോക്കിയയുടെ ഏത് തീരുമാനത്തേയും തങ്ങള്‍ പിന്തുണക്കുമെന്ന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ജോ ബെലിഫോര് പ്രതികരിച്ചു. ലുമിയ ശ്രേണിയിലെ വിന്‍ഡോസ് ഫോണുകള്‍ക്ക് തന്നെയായിരിക്കും സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് തങ്ങള്‍ പ്രാഥമിക പരിഗണന നല്‍കുകയെന്ന് നോക്കിയയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീവന്‍ എലോപ്പും വ്യക്തമാക്കി.