പാകിസ്താന്‍ സൈനിക മേധാവി അഷ്ഫക് കയാനി നവംബര്‍ 29 –നു വിരമിക്കുന്നു. കയാനി തന്നെയാണ് ഔദ്യോഗിക പദവിയില്‍ നിന്ന് താന്‍ വിരമിക്കുന്ന കാര്യം പറഞ്ഞത്. നവംബര്‍ 29-നു തന്റെ കാലാവധി അവസാനിക്കുമെന്നും താന്‍ പദവിയില്‍ നിന്ന് വിരമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക സ്ഥാനത്ത് നിന്ന്‍ വിരമിക്കുമെങ്കിലും കയാനി സൈന്യത്തിലെ ഉന്നത സ്ഥാനത്ത് തുടരുമെന്ന വാര്‍ത്ത നില നില്‍ക്കുന്ന സാഹചര്യത്തിലാണ് വിരമിക്കുന്ന പ്രസ്താവനയുമായി കയാനി രംഗത്തെത്തിയത്. 2007-ല്‍ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫാണ് കയാനിയെ സൈനിക മേധാവി സ്ഥാനത്തേക്ക് നിയമിച്ചത്. തുടര്‍ന്ന് 2010-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗീലാനി മൂന്ന് വര്‍ഷത്തേക്ക് കൂടി സൈനിക തലവനായി കയാനിയെ നിയമിക്കുകയായിരുന്നു.
ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട പിന്തുണ പാക് സൈന്യം നല്‍കുന്നുണ്ട്. വ്യക്തികളെക്കാള്‍ കരുത്തുള്ളതാണ് പാരമ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സമ്പല്‍സമൃദ്ധിയുമാണ് പാക് സൈന്യത്തിന്റെ ലക്ഷ്യമെന്നും അത് സൈന്യം പലതവണ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.