ഇന്ത്യയുമായി ഒരു പുതിയ തുടക്കം പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നെന്നു പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും സൌഹൃദപരമായി തീര്‍ക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ-പാക് ചര്‍ച്ചകള്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
നിയന്ത്രണ രേഖയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയുമായുള്ള ബന്ധങ്ങൾക്ക് പുതിയ തുടക്കം കുറിക്കാൻ ആഗ്രഹമുണ്ടെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും സമാധാന പൂർണമായ അന്തരീക്ഷത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാനാവുമെന്നും പാക് ടി.വി.ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.