പാകിസ്താന്‍ ഹാഫിസ് സയീദിനു 6.1 കോടി രൂപ നല്കുന്നു

Wed, 19-06-2013 11:53:00 AM ;

ലാഹോര്‍: 2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്‍കുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അനുജന്‍ ഷാബാസ് ശരീഫ് മുഖ്യമന്ത്രിയായ പഞ്ചാബ് പ്രവിശ്യയാണ് ബജറ്റില്‍ തുക അനുവദിച്ചിരിക്കുന്നത്.

 

ഹാഫിസ് സയീദിന്റെ മര്‍ക്കസ് ഇ തയിബ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ 'നോളജ് പാര്‍ക്ക്' നിര്‍മ്മിക്കുമെന്നും ബജറ്റില്‍ പറഞ്ഞു. ജമാഅത്ത് ഉദ് ദവ നടത്തുന്ന ഏറ്റവും വലിയ  വിദ്യാഭ്യാസ സ്ഥാപനമാണ്‌  മര്‍കസ് ഇ തയ്ബ.

 

2008-ലെ ഭീകരാക്രമണത്തിന് പിന്നാലെ ജമാഅത്ത് ഉദ് ദവയെ ലഷ്കര്‍ ഇ തൈബയുടെ മുന്നണി സംഘടനയായി ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ മര്‍കസ് പഞ്ചാബ് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, ജമാഅത്ത് ഉദ് ദവയെ പാക് സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. സയീദിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ ഒരു കോടി ഡോളര്‍ യു.എസ് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: