ആര്‍ത്തവരക്തവിപ്ലവങ്ങള്‍

അനുമോള്‍ കെ.എം
Thu, 09-04-2015 12:07:00 PM ;

ആര്‍ത്തവരക്തം ആണിപ്പോള്‍ താരം. അതിന്റെ ചിത്രങ്ങളിടുക. അതിന്റെ വസ്തുതകള്‍ വിശദീകരിക്കുക, അങ്ങനെയങ്ങനെ ഒരുപാട് കോലാഹലങ്ങള്‍...  mensturation, rotten budആര്‍ത്തവരക്തം പുരണ്ട വസ്ത്രത്തോടു കൂടിയത്, ഒഴുകിയൊലിക്കുന്ന ആര്‍ത്തവം, ആര്‍ത്തവരക്തത്തുള്ളികള്‍ നിറഞ്ഞ ക്ലോസറ്റ് തുടങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്ക്കുന്നു.

എന്താണ് ആര്‍ത്തവം? ഗര്‍ഭപാത്രത്തില്‍ അണ്ഡ ബീജസങ്കലനം നടക്കാതെ വരുമ്പോള്‍ ഒരു കുഞ്ഞിന്റെ രൂപപ്പെടലിനായി സജ്ജീകരിച്ചിരിക്കുന്ന പോഷകങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിന് ഉപരിയായി പുറം തള്ളപ്പെടുന്ന ഒരു പ്രക്രിയ. അതിനപ്പുറം മറ്റൊന്നുമല്ല അത്. മറ്റേത് വിസര്‍ജ്ജ്യവും പോലെ ശരീരത്തില്‍ നിന്നും പുറം തള്ളപ്പെടുന്ന ഒരു വിസര്‍ജ്ജ്യം. മലം, മൂത്രം മുതലായ വിസര്‍ജ്ജ്യങ്ങളില്‍ മനുഷ്യന്റെ നിയന്ത്രണമുണ്ടെിരിക്കെ, ആര്‍ത്തവത്തിനു മേല്‍ മനുഷ്യന് നിയന്ത്രണമില്ല എന്നതുമാത്രമാണ് വ്യത്യാസം.

ആര്‍ത്തവം പോലെ മനുഷ്യന് നിയന്ത്രിക്കുവാന്‍ പറ്റാത്തതെന്ന് പറയാന്‍ പറ്റാവുന്ന മറ്റൊരു വിസര്‍ജ്ജ്യം വയറിളക്കം ആണ്. ചില ചോദ്യങ്ങള്‍ മനസില്‍ ഉയര്‍് വരുന്നു... ഒലിച്ചിറങ്ങുന്ന വയറിളക്കത്തിന്റെ പടം കണ്ടാസ്വദിയ്ക്കും? എത്ര പേര്‍ അത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രോല്‍സാഹിപ്പിക്കും?  എത്ര പേര്‍ വയറിളക്കമുള്ള സന്ദര്‍ഭങ്ങളില്‍ ആരാധനാലയങ്ങളിലോ, ആഘോഷങ്ങള്‍ക്കോ പങ്കെടുക്കും? എത്ര ആളുകള്‍ കഴുകാത്ത വിസര്‍ജ്ജ്യവുമായി ആഘോഷങ്ങള്‍ക്ക്, ആരാധനാലയങ്ങളില്‍ പോകും? കുട്ടികള്‍ ആണെങ്കില്‍ പോലും കഴുകാത്ത വിസര്‍ജ്ജ്യത്തോടെ അരികില്‍ വന്നാല്‍ വാരിയണയ്ക്കുമോ? അങ്ങനെയുള്ള സങ്കല്പം തന്നെ ഓക്കാനം ഉണ്ടാക്കുന്നുണ്ടാകും പലരിലും. എന്തുകൊണ്ട്? മേല്പറഞ്ഞ ആര്‍ത്തവ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാം എങ്കില്‍ വയറിളക്കം കൊണ്ട് നനഞ്ഞ വസ്ത്രത്തോടുകൂടിയതും ഫ്‌ളഷ് ചെയ്യാത്ത ക്ലോസറ്റിന്റെ ചിത്രവുമെല്ലാം പ്രസിദ്ധീകരണ യോഗ്യമാണ്.

ആര്‍ത്തവകാലത്ത് ആരാധനാലയത്തില്‍ പോകാത്തതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഈയടുത്ത കാലത്ത്, ഒരു ആ സുഹൃത്ത് ചോദിച്ചു ''അത്തരം സന്ദര്‍ഭങ്ങളില്‍ പ്രവേശനാനുമതി നല്കാത്ത ആരാധനാലയങ്ങളില്‍ എന്തിന് പോകണം? ആ സമയത്തും ആരാധനാലയങ്ങളില്‍ പോയിക്കൂടെ? അങ്ങനെയല്ലെ മാറ്റം വരുക?'' എന്ന്. ഇങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. “ആ ഏഴ് ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകാതിരുതുകൊണ്ട് എന്ത് കുഴപ്പമാണുണ്ടാകുക? ആ സമയത്ത് ആരാധനാലയങ്ങളില്‍ പോയാല്‍ സമൂഹത്തില്‍ പ്രത്യേകിച്ചെന്ത് മാറ്റമാണുണ്ടാകുക? എനിയ്ക്ക് മനസിലാകുന്നില്ല.”

ഹിന്ദു - മുസ്ലിം സമ്പ്രദായങ്ങളില്‍ വിശ്വാസത്തോടെ വളരുന്ന ഒരാള്‍ക്ക് അത്തരം സന്ദര്‍ഭങ്ങളില്‍ ആരാധനാലയങ്ങളില്‍ അതേതുമാകട്ടെ, പോകുവാന്‍ സാധിക്കുകയില്ല. ആ സമയങ്ങളില്‍ തന്നെ ആരാധനാലയങ്ങളില്‍ പോകണം എന്ന് ശഠിക്കുന്നവര്‍ അവ വിശ്വസിക്കുവരല്ല. അവര്‍ക്ക് ഒരു ഇഷ്യൂ ഉണ്ടാക്കണം എന്നത് മാത്രമാണ് ലക്ഷ്യം. അമ്പലങ്ങളിലും പള്ളികളിലും വിശ്വസിക്കുന്നവര്‍ എന്തായാലും ആര്‍ത്തവസമയത്ത് അവിടെ പോകണം എന്ന് ആഗ്രഹിക്കുന്നവരല്ല. അതുറപ്പാണ്.

ഇനിയിപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആരാധനാലയങ്ങളില്‍ കയറിയാലും ആരും അത് അറിയുവാന്‍ പോകുന്നില്ല എത് മറ്റൊരു വസ്തുത. പക്ഷേ ഒരു സാധാരണ വിശ്വാസിയ്ക്ക് അങ്ങനെ പോകുവാന്‍ മനസനുവദിക്കുകയില്ല എന്നതാണ് സത്യം.

മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത, സമൂഹത്തില്‍ പ്രത്യേകിച്ചൊരു മാറ്റവും വരുത്താത്ത ആചാരങ്ങള്‍ പാലിച്ചുകൊണ്ടു പോകുന്ന ഒരു വിഭാഗം ഉണ്ടെന്നിരിക്കെ, അവരുടെ വിശ്വാസങ്ങളെ ഹനിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്തിന്?

ഒരു സ്ത്രീ എന്ന നിലയില്‍, ആര്‍ത്തവരക്തചിത്രങ്ങള്‍ കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ അറപ്പാണ് തോന്നിയത്. അതിന്റെ യഥാര്‍ത്ഥ അവസ്ഥ അനുഭവങ്ങളിലൂടെ അറിയാവുത് കൊണ്ട്. മറ്റേതൊരു വിസര്‍ജ്ജ്യവും പോലെയുള്ള ഒന്ന് എന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടുതന്നെ ആ അറപ്പ് നിലനില്ക്കുകയും ചെയ്യും.

 

മലം, മൂത്രം, കഫം എിങ്ങനെ മറ്റൊരു വിസര്‍ജ്ജ്യം മാത്രമാണ് ആര്‍ത്തവരക്തവും. എത്ര ആളുകള്‍ ഇപ്പറഞ്ഞ കഫത്തിന്റെയും മലത്തിന്റെയും പടങ്ങള്‍ കാണുവാന്‍.., കണ്ടാസ്വദിക്കുവാന്‍ ഇഷ്ടപ്പെടും? അതിനുള്ള ഉത്തരം തയൊണ് ആര്‍ത്തവരക്തം കണ്ടപ്പോള്‍ ഞാനടക്കമുള്ള പല സ്ത്രീകള്ക്കും തോന്നിയത്.

ആര്‍ത്തവരക്തത്തിന്റെ പടം പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമായി പരാതിപ്പട്ടത് അത് പുരുഷമേധാവിത്തതീരുമാനത്തിന്റെ  അനന്തരഫലമാണ് എന്നാണ്. പക്ഷേ ഞാന്‍ കരുതുത്.., ഒരു കൊച്ചുകുഞ്ഞ് മലത്തില്‍ ആറാടി നില്ക്കു ചിത്രമാണെങ്കിലും പ്രതികരണം അത്തരത്തില്‍ തന്നെ ആയിരിക്കും എാണ്. വിസര്‍ജ്ജ്യം... അതെന്തായാലും ആരുടെയായാലും ഒരു സാധാരണ വ്യക്തിയ്ക്ക്  അറപ്പിക്കുതു തയൊണ്.  അതിന് പുരുഷനൊ സ്ത്രീയൊ കുഞ്ഞെന്നോ വ്യത്യാസമില്ല.  ഞാനും ഒരു സാധാരണ വ്യക്തിയാണ്. യാതൊരു അമാനുഷികത്വവും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ സ്ത്രീ

Tags: