ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ ജെയിംസ് പി.അലിസനും ടസുകു ഓന്‍ജോയ്ക്കും

Glint Staff
Mon, 01-10-2018 04:15:00 PM ;

 james p allison, tasuku honjo

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. കാന്‍സര്‍ ചികിത്സയിലെ ഗവേഷണത്തിന് ജെയിംസ് പി.അലിസനും, ടസുകു ഓന്‍ജോയ്ക്കുമാണ് പുരസ്‌കാരം.

 

കാന്‍സര്‍ ചികിത്സയില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ജപ്പാന്‍കാരനായ ഓന്‍ജോയ്ക്ക് പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അമേരിക്കകാരനായ അലിസണെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

 

Tags: