സിനിമാതാരങ്ങളുടെ അനധികൃത പണം വാർത്തയല്ലാതാകുമ്പോൾ

Glint staff
Thu, 11-05-2023 08:54:16 PM ;

hyothicated to thehansindia daily മലയാള സിനിമയിലെ നിർമ്മാതാക്കൾ കൂടിയായ പ്രമുഖ താരങ്ങളുടെ വസതിയിലും ഓഫീസുകളിലും നടന്ന ആദായ നികുതി റെയ്ഡുകളിൽ വൻ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ  . ഇതിൽ പലരും അനീതിക്കെതിരെ പരസ്യമായി ധാർമിക രോഷം കൊള്ളുന്നവരും നീതിയുടെ പക്ഷത്ത് നിൽക്കുന്നവരുമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരുമാണ്. എന്നാൽ ഇത് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ അപ്രധാന വാർത്ത പോലും ആയി ഈ വാർത്ത സ്ഥാനം പിടിക്കുന്നില്ല. ചില വാർത്തകൾ നൽകുന്നുണ്ടെങ്കിലും അവർ വെളിപ്പെടുത്തുന്നതിന് പകരം മറച്ചുവെക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. നിസ്സാരകേസ്സുകളിൽ പെട്ട യുവതി യുവാക്കളുടെ വർണ്ണ ചിത്രം വെച്ച് വാർത്ത പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ ഇത്തരം വാർത്തകൾ ഗോപ്യമായ രീതിയിൽ കൊടുക്കുന്നു. സിനിമാതാരങ്ങളുടെ താരമൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ മാധ്യമങ്ങൾക്കും ഉണ്ട്. കാരണം മാധ്യമങ്ങളുടെ നിലനിൽപ്പും സിനിമാതാരങ്ങളുടെ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അവയുടെ  നടത്തിപ്പുകാർ കരുതുന്നതിനാലാണ് ഈ സമീപനം .ലോകത്ത് എന്ത് സംഭവം ഉണ്ടായാലും അതിനെക്കുറിച്ച് സൂപ്പർ താരങ്ങളുടെ അഭിപ്രായത്തെ  മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തങ്ങളുടെ വാർത്താനേരത്തിന് റേറ്റിംഗ് ഉയരും വിശ്വാസത്തിലാണ്. ഓണം പോലെയുള്ള ഉത്സവ വേളകളിൽ സിനിമാ താരങ്ങളില്ലാതെ ചാനലുകൾക്ക് പറ്റാത്ത അവസ്ഥയാണ് . ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്ത സിനിമയിലൂടെ വൻതോതിൽ വിദേശത്തുനിന്നും പണം നാട്ടിലേക്ക് ഒഴുകുന്നു എന്നതാണ്. ഇതാകട്ടെ ഗുരുതരമായ കുറ്റകൃത്യവും.

Tags: