ചാറ്റ് ജി പി ടി മാറ്റാൻ പോകുന്ന സ്കൂൾ പഠനരീതി

GLINT
Thu, 04-05-2023 04:15:58 PM ;

ChatGPT വരാൻ പോകുന്ന അധ്യായന വർഷം മുതൽ സ്കൂൾ അധികൃതരും അധ്യാപകരും നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളി . നിലവിലെ പാഠ്യപദ്ധതി മിക്കതും പ്രോജക്ടുകളിലൂടെയാണ് നീങ്ങുന്നത്. എന്നാൽ ചാറ്റ് ജി പി ടി സജീവമായിരിക്കുന്ന സാഹചര്യത്തിൽ രൂപകൽപ്പന ഉൾപ്പെടുന്നത് ഒഴികെയുള്ള മിക്ക പ്രോജക്ടുകളും അനായാസം ചാറ്റ് ജി പി യിലൂടെ കുട്ടികൾക്ക് ലഭ്യമാകും. ഇവിടെ പ്രോജക്ടുകളിലൂടെ വിദ്യാർഥികൾ എന്താണ് പഠിക്കേണ്ടത് അത് സംഭവിക്കാതെ പോകും. ഇതിനെ മറികടക്കാൻ ഒരു മാർഗമേയുള്ളൂ ചാറ്റ് ജി പി റ്റി യിൽ നിന്ന് ലഭ്യമാകാൻ സാധ്യതയില്ലാത്ത പ്രോജക്ടുകൾ കണ്ടെത്തി അത് വിദ്യാർത്ഥികൾക്ക് നൽകുകയുമാണ് .  അതിന് അനിവാര്യമായി വേണ്ടത്  അധ്യാപകരുടെ സർഗാത്മകതയാണ്. അത് ഏത് വിഷയത്തിൽ ആണെങ്കിലും . ഇതാണ് സ്കൂൾ അധികൃതരും അധ്യാപകരും നേരിടുന്ന നേരിടാൻ പോകുന്ന യഥാർത്ഥ വെല്ലുവിളി. നിലവിലെ പാഠ്യക്രമം അധ്യാപകർക്ക് പലപ്പോഴും അധികഭാരമാണ് നൽകുന്നത് .ഇവ്വിധമുള്ള അധിക ഭാരത്തിലൂടെ കടന്നുപോകുന്ന അധ്യാപകരിൽ നിന്ന് എത്രമാത്രം സർഗാത്മകമായ ആശയങ്ങൾ ലഭ്യമാകാൻ ഇടയുണ്ട് എന്നുള്ളത് സംശയമാണ്. മാത്രമല്ല സർഗാത്മകത സ്വാഭാവികമായി എല്ലാവരിലും ഉണ്ടാവണമെന്നില്ല.  നിലവിലെ അധ്യയന രീതി അടിമുടി മാറ്റിപ്പണിയാതെ ഇനിമുതൽ വിദ്യാർഥികളെ ഫലപ്രദമായി പഠിപ്പിക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണുള്ളത്.

Tags: