Wednesday, February 4, 2026

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ ‘പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് .

സിപിഎമ്മിന്റെ ‘പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു. അതിനാൽ ഇവിടെ യഥാർത്ഥത്തിൽ സ്വർണ്ണക്കൊള്ളയുടെ പേരിൽ പിടിക്കപ്പെട്ടിരിക്കുന്നത് സിപിഎം തന്നെയാണ് . 
        വാസുവിന്റെ അറസ്റ്റിലൂടെ ഉയരുന്ന ഒട്ടനവധി വിഷയങ്ങൾ ഉണ്ട്. വാസു ഉത്തരവാദിത്വം വഹിച്ചിരുന്ന പദവികൾ എല്ലാം യഥേഷ്ടം അഴിമതിയും കൊള്ളയും നടത്തുന്നതിന് സാഹചര്യം ഉള്ളതായിരുന്നു. ശബരിമല അയ്യപ്പൻറെ കട്ടിളപ്പാളി മോഷ്ടിക്കുന്ന വ്യക്തിക്ക് പിന്നെന്ത് ചെയ്തുകൂട എന്നുള്ള സാമാന്യ ചോദ്യം പ്രസക്തമാണ്. 
       പി കെ ഗുരുദാസൻ മന്ത്രിയായിരുന്നപ്പോൾ വാസു അദ്ദേഹത്തിൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പി കെ ഗുരുദാസൻ അഴിമതി കാണിക്കാത്ത വ്യക്തിത്വം ആണെന്ന് കേരളീയ സമൂഹത്തിന് അറിയാവുന്നതാണ്. എന്നാൽ പി കെ ഗുരുദാസൻ കൈകാര്യം ചെയ്ത വകുപ്പുകൾ എത്ര വേണമെങ്കിലും അഴിമതിക്ക് സാധ്യത ഉള്ളത്. ആ സാഹചര്യത്തിൽ പാർട്ടിയുടെ പിന്തുണയോടു കൂടി പി കെ ഗുരുദാസൻ അറിയാതെ തന്നെ വാസു ഏർപ്പെട്ടിട്ടുള്ള വൻ കുംഭകോണങ്ങൾ എന്താകുമെന്ന് അനുമാനിക്കാവുന്നതാണ്. 
      വാസു നടത്തിയിട്ടുള്ള കൊള്ള വീതിക്കപ്പെട്ടത് കൊണ്ട് മാത്രമാണ് വാസു ഇതുവരെ സംരക്ഷണ വലയത്തിൽ അവശേഷിച്ചത്. രണ്ടുവട്ടം ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന വാസു പിന്നീട് പ്രസിഡണ്ട് ആകാനും വാസുവിന്റെ പാർടിക്ക് വാസുവിനെ അറിയാവുന്നത് കൊണ്ടും വാസുവിന്റെ പ്രവർത്തിയുമാണ് അതിന് സാഹചര്യമൊരുക്കിയത്.

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം 18-ാം പടി ചവിട്ടുമോ

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇപ്പോൾ പതിനേഴാം പടി വരെയെത്തി. ഇപ്പോൾ കേരളത്തിൻറെ...