Thursday, April 16, 2026

മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യങ്ങൾ

മദ്ധ്യ ഏഷ്യയിലെ അവസ്ഥ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് സംശയം. അമേരിക്കയുടെ കൈകൾ തന്നെയാണ് തങ്ങളെ ആക്രമിക്കുന്നതെന്ന് ഇറാൻ . അങ്ങനെയെങ്കിൽ മദ്ധ്യേഷ്യയിലെ അമേരിക്കയുടെ സേനാതാവളങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ

മദ്ധ്യ ഏഷ്യയിലെ അവസ്ഥ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് സംശയം. അമേരിക്കയുടെ കൈകൾ തന്നെയാണ് തങ്ങളെ ആക്രമിക്കുന്നതെന്ന് ഇറാൻ . അങ്ങനെയെങ്കിൽ മദ്ധ്യേഷ്യയിലെ അമേരിക്കയുടെ സേനാതാവളങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ സംശയലേശമെന്യേ പ്രഖ്യാപിക്കുകയുണ്ടായി. ഞായറാഴ്ച ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നടത്തിയ പത്രസമ്മേളനം ഇത് ഊന്നി പറയുന്നതായിരുന്നു.
     അമേരിക്കയുടെ സേനത്താവളങ്ങൾ ആക്രമിക്കപ്പെട്ടാൽ ഇറാൻ നിന്നുകത്തുമെന്ന് ട്രംപ് താക്കീതും നൽകി. അമേരിക്കയുടെ യുദ്ധക്കപ്പലായ യു എസ് എസ് തോമസ് ഹഡ്നർ മധ്യേഷ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതുപോലെ യുകെയുടെയും ഫ്രാൻസിന്റെയും സന്നാഹങ്ങളും മധ്യേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇറാന്റെ സൗഹൃദ രാജ്യങ്ങളാണ് റഷ്യയും ചൈനയും . ഇരു രാജ്യങ്ങളുടെയും ആയുധങ്ങളാണ് മുഖ്യമായും ഇപ്പോൾ ഇറാൻ ഇസ്രയേലിനെതിരെ പ്രയോഗിക്കുന്നത്
        ഒരാഴ്ച മുൻപാണ് മുൻ റഷ്യൻ പ്രസിഡൻറ് ദി ദിമിത്രി മെദ് വ ദേവ് മൂന്നാം ലോകമഹായുദ്ധം രൂപപ്പെട്ടു വരുന്നുവെന്ന് പറഞ്ഞത്. റഷ്യ ഉക്രൈൻ യുദ്ധത്തിന്റെയും മധ്യേഷ്യയിലെയും പശ്ചാത്തലത്തിലാണ് അദ്ദേഹം അത്തരമൊരു പ്രവചനം നടത്തിയത്

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...