Wednesday, February 4, 2026

പൃഥ്വിരാജിൻ്റെ മാർക്കറ്റിംഗ് ഗംഭീരം

പൃഥ്വിരാജിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും ബഹുമാന്യനുമാക്കുന്നതുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിലെ സംവിധായകൻ സിനിമയെ അതിൻ്റെ സാങ്കേതികതയിലൂടെയും കമ്പോള സാധ്യതയിലൂടെയും മാത്രം കാണുന്നു

പൃഥ്വിരാജിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും ബഹുമാന്യനുമാക്കുന്നതുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിലെ സംവിധായകൻ സിനിമയെ അതിൻ്റെ സാങ്കേതികതയിലൂടെയും കമ്പോള സാധ്യതയിലൂടെയും മാത്രം കാണുന്നു. എന്നു വെച്ചാൽ സിനിമയുടെ ശക്തിയെയല്ല മുഖ്യമായി ആശ്രയിയുന്നത്.’ ലൂസിഫർ’ കണ്ടുതീർക്കുക എന്നിലെ ആസ്വാദകനെ സംബന്ധിച്ച്  ശ്രമകരമായിരുന്നു. ‘ എമ്പുരാൻ’ ആദ്യ ഷോ കണ്ടിറങ്ങിയ സിനിമാ ബന്ധമുള്ള മുഖ്യധാരാ മാധ്യമ പ്രവർത്തകൻ വിളിച്ചു പറഞ്ഞത് ” നിരാശാജനകം , കണ്ടിരിക്കുക പ്രയാസം” എന്ന്. അദ്ദേഹം എൻ്റെ എഫ്. ബി സുഹൃത്തുകൂടിയാണ്.
  പ്ലാനിംഗും മാർക്കറ്റിംഗും എങ്ങനെയെന്ന് ഇന്ത്യൻ സിനിമ തന്നെ പൃഥ്വിരാജിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ആ വിധമായിരുന്നു പ്രൊമോഷൻ. ഇപ്പോൾ നടക്കുന്ന കോലാഹലവും 17 സ്വയം വെട്ടലുപ്പടെ എല്ലാം മാർക്കറ്റിംഗ് തന്ത്രമായി കാണാവുന്നതാണ്. ആസ്വാദനനിലവാരമില്ലാത്ത സിനിമയുടെ മുടക്കു മുതലും ലാഭവും  സ്വമേധയാ തീയറ്ററുകൾ കാലിയാകുന്നതിനു മുൻപ് കുറഞ്ഞ സമയത്തിനുള്ളിൽ വാരുക. ഭാഗങ്ങൾ വെട്ടിമാറ്റുന്നതിന് മുൻപ് എമ്പുരാൻ കാണാനുള്ള തിരക്ക് അത് സ്ഥിരീകരിക്കുന്നു. എമ്പുരാൻ ഇറങ്ങുന്നതിന് ദിവസങ്ങൾ മുൻപ് തുടങ്ങിയ മാധ്യമ സാന്നിദ്ധ്യം പിന്നീട് കൊടുങ്കാറ്റാമായി മാറി. പരസ്യത്തിനയി അഞ്ചു പൈസ പോലും ചിലവഴിക്കേണ്ടി വന്നില്ല. പൃഥ്വിരാജ് ആള് മിടുക്കൻ; നല്ല സംവിധായകനല്ലെങ്കിലും

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു....

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...