Wednesday, February 4, 2026

മകനെ പോലീസിലേൽപ്പിച്ച അമ്മ മഹത്വവത്കരിക്കപ്പെടുമ്പോൾ

ഒരമ്മ മയക്കുമരുന്നിന് അടിമയായ തൻ്റെ മകനെ പോലീസിനെ വിളിച്ചുവരുത്തി ഏൽപ്പിച്ച അമ്മയുടെ മാതൃകാ നടപടി എന്ന രീതിയിൽ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇവിടെ ഒരമ്മയുടെയും മകൻ്റെയും ഗതികേടാണ് കാണുന്നത്

ഒരമ്മ മയക്കുമരുന്നിന് അടിമയായ തൻ്റെ മകനെ പോലീസിനെ വിളിച്ചുവരുത്തി ഏൽപ്പിച്ചു. അത് അമ്മയുടെ മാതൃകാ നടപടി എന്ന രീതിയിൽ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇത് പൈങ്കിളി വത്ക്കരിക്കപ്പെട്ട അൽപ്പദൃഷ്ടി മൂലമാണ്. ഇവിടെ ഒരമ്മയുടെയും മകൻ്റെയും ഗതികേടാണ് കാണുന്നത്. രാഹുൽ എന്ന ഈ അമ്മയുടെ മകൻ 15-ാം വയസ്സിൽ ലഹരി ഉപയോഗം തുടങ്ങി. അസ്വസ്ഥമായ കേരളത്തിലെ അമ്മമാരുടെയും അവരുടെ മക്കളുടെയും പ്രതിനിധികളാണ് ഇവർ. കുടുംബാന്തരീക്ഷം സംഘർഷം നിറഞ്ഞതും കുടുംബഭാരം മുഴുവൻ സ്ത്രീകളുടെ മേൽ വന്നു ചേരുകയും ചെയ്യുന്നു. നല്ലൊരു ശതമാനം ഉന്നത ബിരുദധാരികളും ഉന്നത ഉദ്യോഗസ്ഥകളുമായ സ്ത്രീകൾ മുതൽ ദിവസക്കൂലി ചെയ്യുന്നവരുടെ വരെ അവസ്ഥയിതാണ്.  കുടുംബസംവിധാനം പൊട്ടിത്തെറിയിൽ.അഞ്ചാറു വയസ്സുവരെ സന്തോഷത്തിൽ മാത്രം വളരേണ്ട കുഞ്ഞുങ്ങൾ പരിചയപ്പെടുന്ന ലേകം സംഘട്ടനത്തിൻ്റെയും സംഘർഷത്തിൻ്റെയും. അവരറിയാതെ മാധ്യമങ്ങളിലൂടെ എത്തുന്ന പുറം ലോകത്തിൻ്റെ രൂപവും ഭാവവുമാകട്ടെ കൊല്ലിൻ്റെയും കൊലയുടെയും. ഈ എരിപൊരി ലോകത്തുനിന്നുള്ള സന്തോഷം തേടലാണ് കുഞ്ഞുന്നാൾ മുതലേ പലരെയും രാസലഹരിയുപയോഗത്തിലേക്ക് നയിക്കുന്നത്. ഈ സാമൂഹ്യവിഷയം ലഹരിവേട്ടയ്ക്കിടയിൽ ഒട്ടും കാണാതെ പോകുന്നു.
 

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു....

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...