Sunday, October 25, 2026

ട്രംപിനും നെതന്യാഹുവിനും ഭ്രാന്തിളകി

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഭ്രാന്തിളകിയ പോലെ ജനങ്ങളെ കൊന്നൊടുക്കുന്നു.

മധ്യേഷ്യ വീണ്ടും കുരുതിക്കളം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ഭ്രാന്തിളകിയ പോലെ ജനങ്ങളെ കൊന്നൊടുക്കുന്നു. ഗാസയിലേക്ക് തിരിച്ചുവന്ന നിവാസികളാണ് ഇപ്പോൾ കൊല ചെയ്യപ്പെടുന്നത്. ഗാസയിലിപ്പോൾ ഇസ്രായേൽ കരയാക്രമണവും ആരംഭിച്ചിരിക്കുകയാണ്. അവിടേക്ക് മടങ്ങിവന്ന ഒന്നരലക്ഷം ഗാസാ നിവാസികളോട് എത്രയും വേഗം ഒഴിഞ്ഞു പോകാൻ ഇസ്രയേൽ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ നരകിക്കുന്ന ഗാസാ നിവാസികൾ. ഇതിനിടെയാണ് അമേരിക്ക യമനിൽ ഹൂതി കേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചത്. ഇതിനെ തുടർന്ന് ഹൂതികൾ ഇസ്രായേലിന്റെ വിമാനത്താവളം ലക്ഷ്യമാക്കി മിസൈൽ അയച്ചു. എന്നാൽ അവ ഇസ്രായേൽ ആകാശത്ത് വച്ച് നിർവീര്യമാക്കി. ഇസ്രായേൽ ജനത നെതാന്യാഹുവിന്റെ യുദ്ധവെറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. വിശേഷിച്ചും ബന്ധികളുടെ ബന്ധുക്കൾ. അടിയന്തരമായി യുദ്ധം നിർത്താൻ അവർ  ആവശ്യപ്പെടുന്നത്.എന്നാൽ ബന്ധികളെ വിട്ടയക്കുന്നതു വരെ കൊല തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 59 ബന്ദികളാണ് ഇനി ഹമാസിന്റെ പക്കൽ ഉള്ളത്. ഇതിൽ 24 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്.
 

Latest News

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

കെ.ജി. ജ്യോതിർഘോഷ് ലഹരിയില്ലാതെ ഒരു...

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...